തനിച്ചുള്ള യാത്ര എനിക്ക് എന്നും ഹരമാണ്. അതും സാഹസിക ബൈക്ക് യാത്ര ആവുമ്പോൾ. സാധാരണ ഏതൊരു യുവാവിന്റെയും ആഗ്രഹമാണിത്. പാവം എന്റെ പൾസർ 180, അതിന്റെ കഠിനാധ്വാനത്തെ സമ്മതിക്കണം. 500cc ക്കാരൻ കിതച്ചു നിൽക്കുന്നിടത്തു അവൻ ഒരു മടിയും കൂടാതെ കുതിച്ചു കയറാറുണ്ട്. ആദ്യ ബ്ലോഗിൽ തികച്ചും ത്രില്ലെർ ആയ യാത്രയെ കുറിച്ച് ആവാം.
മനസ്സിൽ തോന്നിയ ആശയമായിരുന്നു വാഗമണിലേക് ഒരു യാത്ര. കാശ്മീരിലെ സ്വർഗീയ താഴ്‌വാരങ്ങളിൽ 5 വർഷകാലം ജീവിച്ച എനിക്ക് വാഗമണിലെ മൊട്ടക്കുന്നുകൾ കണ്ടാൽ ഒരു വികാരവും തോന്നില്ല എന്ന് ഉറപ്പായിരുന്നു. അതിനാൽ തന്നെ യാത്ര തികച്ചും സാഹസിക വഴികളിൽ കൂടി ആവണം എന്ന് ഞാൻ ഉറപ്പിച്ചു.
രാത്രി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വഴികൾ ഒരു പേപ്പറിലേക് വരച്ചു. ഹൈറേൻജ് യാത്രകളിൽ പലപ്പോഴും മൊബൈൽ നെറ്റവർക്കോ വഴിയിൽ സഹായത്തിനു ആളെയോ കിട്ടാതെ വരുമ്പോൾ ഈ പേപ്പർ നമ്മളെ സഹായിക്കും.
പുലർച്ചെ കൊച്ചിയിൽ നിന്നും ഹിൽ പാലസ് --- പുത്തെൻകുരിശ് വഴി മൂവാറ്റുപുഴ എത്തി. അവിടെ നിന്നും തൊടുപുഴ -- മുട്ടം വഴി മൂലമറ്റം... മൂലമറ്റം ഡാം അതിനെ ചുറ്റിയുള്ള പ്രദേശങ്ങളും അതി മനോഹരം ആണ്. സമയം നഷ്ടപ്പെടുത്താതെ ഞാൻ പാതിപ്പള്ളി --- മേമുട്ടം വഴി ഉളുപ്പൂന്നി മലയിലേക്കു യാത്ര തിരിച്ചു. വാഗമണിലെ ഏറ്റവും ഉയരം കൂടിയ മലയാണ് ഉളുപ്പൂന്നി ടോപ് സ്റ്റേഷൻ. മേമുട്ടം വരെ ടാറിങ് റോഡ് ലഭിച്ചു. പിന്നെ 4x4 ജീപ്പ് പോകുന്ന ചെമ്മൺ പാത. മഴക്കാലം ആയതിനാൽ വഴികൾ വെള്ളക്കെട്ടുകൾ നിറഞ്ഞിരുന്നു. കുത്തനെയുള്ള കയറ്റങ്ങളിൽ ചെമ്മണ്ണിനു മുകളിൽ പാറ നിറഞ്ഞു കിടന്നതിനാൽ കുറെ കഷ്ടപ്പെട്ടു. ചില സമയം ടയർ ചെളിയിൽ പുതഞ്ഞു. മേമുട്ടത്തു നിന്നും 2-3 മണിക്കൂർ സമയം എടുത്തു ഉളുപ്പൂന്നി ടോപ് സ്റ്റേഷൻ എത്താൻ. ഈ സമയം അത്രയും വഴിയിൽ ആകെ കണ്ടത് വിറക് ശേഖരിക്കാൻ പോയ 2 പേരെ മാത്രം. അതും മേമുട്ടത്തുന്നു കയറ്റം തുടങ്ങിയ സമയം. വാഗമണിനെ അപേക്ഷിച്ച് ഉളുപ്പൂന്നിയിൽ മുട്ടറ്റം ഉയരമുള്ള പുല്ലുകളാണ് സർവ്വ സാധാരണം. നല്ല ഒരു ക്യാമറ ഉണ്ടെങ്കിൽ മനോഹരമായ നിരവധി സീനുകൾ ഇവിടെ പകർത്താം. അതി രാവിലെ യാത്ര തുടങ്ങിയതിനാൽ സൂര്യ പ്രകാശത്തിന്റെ കാഠിന്യം കുറവായിരുന്നു.
അവിടെ നിന്നും നേരെ വാഗമണിൽ എത്തി. അവിടെ മൊട്ടക്കുന്നുകളും കോലാഹലമേടും പൈൻ വാലിയും ഒക്കെ കണ്ടതിനു ശേഷം പാരാ ഗ്ലൈഡിങ് നടക്കുന്നിടത്തേക്ക് പോയി. ആകാശത്തിലൂടെ പറന്നു നടക്കാൻ നമുക്ക് അവിടെ അവസരം കിട്ടും. അവിടെ നിന്നും തങ്ങൾ പാറയിലേക്. തങ്ങൾ പാറയിലെ കാഴ്ചകൾ അതി മനോഹരം ആണ്. പാറയുടെ ഉയരെ നിൽക്കുമ്പോൾ കിട്ടുന്ന കാറ്റിനു നമ്മുടെ എല്ലാ ക്ഷീണവും അകറ്റാനുള്ള ശക്തിയുണ്ട്.
അവിടെ നിന്നും വലതു വശത്തേക്കുള്ള റോഡിലൂടെ കുരിശ് മലയിലേക്കു പോകാം. റോഡിലൂടെ പോകാതെ ഒരു 2 കിലോമീറ്റർ കഴിയുമ്പോൾ വലതു വശത്തായി ഒരു കോൺക്രീറ്റ് റോഡ് കാട്ടിലേക്കു പോകുന്നത് കാണും. അതിലൂടെ യാത്ര ചെയ്താൽ 6 കിലോമീറ്റർ ലാഭിക്കാം. ഒപ്പം തന്നെ 500 മീറ്റർ കോൺക്രീറ്റ് റോഡ് കഴിഞ്ഞാൽ പാറകൾ നിറഞ്ഞ കാനന പാതയാണ്. സൂര്യ പ്രകാശം കടക്കാത്ത വഴികൾ. ഇടയിൽ ഒരു അരുവി മുറിച്ചു കടക്കണം. അങ്ങനെ അതി മനോഹരമായ ആ വഴി തങ്ങൾ പാറയിൽ വച്ച് ഒരു ചേട്ടൻ പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ തികച്ചും നഷ്ടം തന്നെ ആയേനെ...
അവിടെ നിന്നും കുരിശു മലയിലേക്കു. കുരിശു മലയിലേക്കു പോകും വഴിയിൽ മുരുകൻ മലയും കാണാൻ സാധിക്കും. തിരികെ വെള്ളിക്കുളം --- ഈരാറ്റുപേട്ട --- പാലാ --- പിറവം വഴി വൈക്കത്തപ്പനെയും കണ്ടു കൊച്ചിയിലേക്കു തിരികെ.
തിരികെ വരുന്ന വഴിയിൽ വെള്ളിക്കുളം വരെയുള്ള വഴിയിൽ തേയില തോട്ടങ്ങൾ കണ്ണിനു ആസ്വാദ്യകരം ആണ്. വെള്ളിക്കുളത്തു നിന്നും വലത് വശത്തായി അതി മനോഹരമായ മർമല വെള്ളച്ചാട്ടവും ഭരണങ്ങാനത്ത് അൽഫോൻസാ അമ്മയുടെ മ്യൂസിയം കാണാനും മറക്കണ്ട.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- ടയർ കണ്ടിഷൻ നല്ലതായിരിക്കണം. എയർ ചെക് ചെയ്യുക. ചെയിൻ ടൈറ്റ് ചെയ്യുക. റെയിൻ കോട്ട് ആഹാരം വെള്ളം എന്നിവ കരുതണം. പഞ്ചർ കിറ്റ് കരുതുക (എനിക്ക് വേണ്ടി വന്നില്ല). സൂര്യാഘാതം ഏൽക്കാൻ ചാൻസ് ഉള്ള സ്ഥലം ആണ്. സൂര്യ പ്രകാശത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്ന ക്രീം മുഖത്തും കയ്യിലും ഇടക്ക് പുരട്ടി കൊണ്ടിരിക്കുക. കടുത്ത വേനൽ കാലത്തോ ഇടിയും മിന്നലും ഉള്ള സമയങ്ങളിലോ ഇവിടേക്കുള്ള യാത്ര തിരഞ്ഞെടുക്കരുത്.
സസ്നേഹം
റിജു തെറ്റിക്കാടൻ